Saturday, June 27, 2009

ഉദ്യാനപാലകന്‍

ഒരു കോടി ജന്മമായ്‌ കാത്തിരിപ്പൂ നിന്‍
ഹൃദയത്തിന്‍ പൂന്തോട്ടം കാണുവാനായ്
അഴകെഴും അകതാരില്‍ അതിരിടും ചെടികളും
അതിലേറെ പൂക്കളും കണ്കുളിരായ്‌
നിര്‍മല സ്നേഹത്തിന്‍ മലര്‍വാടി പൂക്കുമാ
ചെമ്പകം വിരിയുന്ന ഉദ്യാനത്തില്‍
കളകള്‍ പരിചെടുത്തകലെക്കെരിഞ്ഞിട്ടീ
അനുരാഗ തൈകളും നട്ടുവയ്ക്കാന്‍
ഇത്ര മേല്‍ കാത്തിരിന്നോരുനാളില്‍ പോന്നോട്ടെ
നിന്‍ തിരുവുദ്യന പാലകനായ്‌ . .

No comments:

Post a Comment